കാഞ്ഞങ്ങാട്: ഭർതൃമതിയായ യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. കടപ്പുറം സ്വദേശി രാഹുൽ, രാജൻ, ഭാര്യ മിനി എന്നിവർക്കെതിരെയാണ് കേസ്.ആവിക്കരയിൽ രാജനും ഭാര്യയും താമസിക്കുന്ന ക്വാർട്ടേഴ്സിൽ വെച്ചാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. രാജനാണ് യുവതിയെ രാഹുലിന് പരിചയപ്പെടുത്തിക്കൊടുത്തതെന്നും തുടർന്ന് യുവതിയുടെ ഫോൺ നമ്പർ കൈക്കലാക്കിയെന്നും പരാതിയിലുണ്ട്.
രാജന്റെ വീട്ടിലെത്തിച്ച യുവതിയെ രാഹുൽ, രാജന്റെ ഭാര്യയുടെ സഹായത്തോടെയാണ് പീഡിപ്പിച്ചതെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ രാഹുൽ പകർത്തിയെന്നും ഇവ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കാതിരിക്കാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.
തുടർന്നാണ് യുവതി ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.












Leave a Reply