കാസർകോട്: ജില്ലാ സ്കൂൾ കലോത്സവത്തിന് പെരിയ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വേദിയാകും. നവംബർ 24 മുതൽ 28 വരെയാണ് കലോത്സവം നടക്കുക. ഇതാദ്യമായാണ് പെരിയയിൽ ജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങൊരുങ്ങുന്നത്.ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമെന്നറിയപ്പെടുന്ന പെരിയയിലെ മികച്ച ഭൗതിക സാഹചര്യങ്ങളും ഗതാഗത സൗകര്യങ്ങളും പരിഗണിച്ചാണ് കലോത്സവ വേദിയായി തെരഞ്ഞെടുത്തത്. ആദ്യമായി പെരിയയിലെത്തുന്ന ജില്ലാ കലോത്സവം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
ജില്ലാ സ്‌കൂൾ കായികമേള പതിവുപോലെ നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയത്തിൽ നടക്കും. ഒക്ടോബർ 15 മുതൽ 17 വരെയാണ് കായികമേള.
ജില്ലാ ശാസ്ത്രമേള നായന്മാർമൂല ടി.ഐ.എച്ച്.എസ്.എസിൽ നടത്താനും ധാരണയായി. നവംബർ 9, 10 തീയതികളിലായിരിക്കും ശാസ്ത്രമേള.












Leave a Reply