ചന്തേര: തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് മോട്ടോർസൈക്കിൾ മോഷ്ടിച്ച കേസിൽ മൂന്ന് യുവാക്കളെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ തട്ടാച്ചേരി സ്വദേശി ശർബാസ് സുബൈർ (22), പയ്യന്നൂർ പുഞ്ചക്കാട് സ്വദേശികളായ മുഹമ്മദ് സാബിത്ത് പി.വി. (21), മുഹമ്മദ് ഫവാസ് (21) എന്നിവരാണ് അറസ്റ്റിലായത്.
രണ്ട് ദിവസം മുമ്പാണ് തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിൾ മോഷണം പോയത്. ഉടമയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ചന്തേര എസ്.ഐ. വിഷ്ണു എസ്. നായർ, പ്രൊബേഷൻ എസ്.ഐ. സതീഷ്, എ.എസ്.ഐമാരായ രാജേഷ് എം., പ്രമോദ് കുമാർ, എസ്.സി.പി.ഒമാരായ ശിവകുമാർ, അമൽ രാമചന്ദ്രൻ, പ്രഭേഷ് കുമാർ, സുനിൽകുമാർ കെ.എം., സജിത്ത് കുമാർ സി. എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.












Leave a Reply