കോടോത്ത് ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ തുഫാൻ കമാണ്ടോകളായി പ്രഖ്യാപിച്ചു

 

കോടോത്ത് ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് സ്ഥാപക ദിനത്തിൽ ലഹരിക്കെതിരെ പോരാടുന്നതിനായി എൻ .എസ്.എസ് വളണ്ടിയർമാരെ തൂഫാൻ കമാണ്ടോകളായി പ്രഖ്യാപിച്ചു. ചടങ് കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന ടി പി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ ബേക്കൽ ഡി.വൈ.എസ്.പി വിനോദ് കുമാർ കമാൻഡോസ് പ്രഖ്യാപനം നടത്തി. ലഹരിക്കെതിരെ ചുവടുകളുമായി വളണ്ടിയർമാർ ഫ്ലാഷ് മോബ് നടത്തി. പ്രിൻസിപ്പാൾ ബാബു പി എം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ അനീഷ് ബി സ്വാഗതവും ലീഡർ ആദിത്യ മനോജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *