തിരുവനന്തപുരം: ശബരിമലയില്‍ സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ കിരീടവും കവര്‍ന്നെന്ന് റിപ്പോര്‍ട്ട്. സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 55.72 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിരീടമാണ് കാണാതായത്. സ്വര്‍ണ കിരീടം മാറ്റി മുക്കുപണ്ടം കൊണ്ടുള്ള കിരീടമാണ് നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത്. 445.78 ഗ്രാം തൂക്കമുള്ള കിരീടത്തിന് പകരമായുള്ള മുക്കുപണ്ടത്തിന്റെ തൂക്കം 240 ഗ്രാം മാത്രമാണ്. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
2012ല്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തരാണ് കിരീടം സമര്‍പ്പിച്ചത്. രസീത് നല്‍കി കിരീടം ലഭിച്ച കാര്യം രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്തു. ശ്രീകോവിലിലേക്ക് കൊണ്ടുപോയി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയ ശേഷം സന്നിധാനത്തെ സ്‌ട്രോങ് റൂമിലേക്ക് മാറ്റി സൂക്ഷിക്കുകയായിരുന്നു. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി ശങ്കരന്റെ നേതൃത്വത്തിലുള്ള കണക്കെടുപ്പിലാണ് കിരീടം നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയത്. സ്വര്‍ണ കിരീടത്തിന് സമാനമായ വ്യാജ കിരീടമാണ് സ്‌ട്രോങ് റൂമിലുള്ളത്. വജ്രത്തിന് സമാനമായ വെള്ളക്കല്ലുകളും പതിച്ചിട്ടുണ്ട്. കിരീടത്തിന്റെ ഭാരത്തില്‍ സംശയം തോന്നി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.












Leave a Reply