കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ; പ്രസിദ്ധമായ രഥോത്സവം 20-ന്

കൊല്ലൂർ: പ്രശസ്ത തീർഥാടന കേന്ദ്രമായ കൊല്ലൂർ ശ്രീ മൂകാംബിക ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 11-ന് ആരംഭിക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നായ വിശ്വപ്രസിദ്ധമായ രഥോത്സവം ഒക്ടോബർ 20-ന് നടക്കും.

വിജയദശമി ദിനമായ ഒക്ടോബർ 21-നാണ് കുരുന്നുകൾ അറിവിൻ്റെ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭ ചടങ്ങുകൾ ക്ഷേത്രസന്നിധിയിൽ നടക്കുക. ഒക്ടോബർ 11 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ വിശേഷാൽ പൂജകളും വിവിധ സാംസ്കാരിക-കലാപരിപാടികളും ഉൾപ്പെടെ വിപുലമായ നവരാത്രി ആഘോഷങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്.

രഥോത്സവത്തിനും വിദ്യാരംഭത്തിനുമായി കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ഭക്തർ കൊല്ലൂരിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവരാത്രി ദിവസങ്ങളിൽ ഭക്തർക്ക് സുഗമമായ ദർശനവും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *