കാഞ്ഞങ്ങാട്: പൊതുവിദ്യാലയങ്ങളിലെ പഠനത്തിലൂടെ മികവിന്റെ പടവുകൾ കയറിയ സുപ്രിയ സുകുമാരന് എം.എസ്.സി. കെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നാണ് സുപ്രിയ ഈ നേട്ടം സ്വന്തമാക്കിയത്.കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നാണ് സുപ്രിയ ബിരുദപഠനം പൂർത്തിയാക്കിയത്. ഹൈസ്കൂൾ പഠനം അട്ടേങ്ങാനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും പ്ലസ് ടു പഠനം കോടോത്ത് ഡോ. അംബേദ്കർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു.
പൊതുവിദ്യാലയങ്ങളിൽ നിന്ന് വിദ്യാഭ്യാസത്തിന്റെ അടിത്തറ ശക്തമാക്കി ഉന്നത പഠനത്തിലേക്ക് കടന്ന സുപ്രിയയുടെ നേട്ടം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഭിമാനമായി.
ഒടയംചാലിലെ സുകുമാരൻ നായരും പ്രസന്നയുമാണ് മാതാപിതാക്കൾ. സഹോദരൻ സുജിത്ത് സോഫ്റ്റ്‌വെയർ എൻജിനീയറാണ്.












Leave a Reply