കുറ്റിക്കോൽ: കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ഉദുമ എം.എൽ.എ ശ്രീ. കെ. നീലകണ്ഠന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച വികസന സദസ്സ് കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ പ്രവർത്തകർ, നിർവഹണ ഉദ്യോഗസ്ഥർ, പ്രധാനാധ്യാപകർ, പ്രമോട്ടർമാർ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവരുടെ സംയുക്ത പങ്കാളിത്തത്തോടെ വികസന സദസ്സ് സംഘടിപ്പിച്ചത്.
ഉദുമ നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും വികസന സദസ്സുകൾ സംഘടിപ്പിച്ചുവരികയാണ്. പഞ്ചായത്തിന്റെ ഭാവി വികസന കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിനായി വിവിധ മേഖലകളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നൂറോളം പ്രധാന നിർദ്ദേശങ്ങൾ എം.എൽ.എയുടെ മുമ്പാകെ അവതരിപ്പിച്ചു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബാലൻ, കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി, ടി.കെ. മനോജ്, സി. രാജു, വൈഷ്ണവി, അശ്വതി അജികുമാർ, ജോസ് പാറത്തട്ടേൽ, സന്തോഷ് അരുമന, കെ. ബലരാമൻ നമ്പ്യാർ, കെ.എൻ. രാജൻ, ഹരീഷ് ബി. നായർ, ദിലീപ് പള്ളഞ്ചി, ലത്തീഫ് പടുപ്പ്, നാരായണൻ പള്ളത്തുംങ്കാൽ, ശാധിധരൻ മാസ്റ്റർ, മാനടുക്കം പവിത്രൻ സി. നായർ, വിശ്വരാജ് എന്നിവർ സംസാരിച്ചു.












Leave a Reply