ചാമുണ്ഡിക്കുന്ന്: കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാമുണ്ഡിക്കുന്ന് ഗവൺമെന്റ് ഹൈസ്കൂളിൽ പീഡിയാട്രിക് കാൻസർ അവയർനസ് ക്ലാസും ഗൈനക് അവയർനസ് ക്ലാസും സംഘടിപ്പിച്ചു. ഡോ. കൃഷ്ണകുമാരി, ഡോ. ശശിരേഖ എന്നിവർ ക്ലാസുകൾ നയിച്ചു.ലയൺസ് ക്ലബ് പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സരളകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു. വേണുഗോപാൽ, സൂര്യനാരായണ ഭട്ട്, സുഹാസ് എന്നിവർ സംസാരിച്ചു. സാലു മാഷ് നന്ദി രേഖപ്പെടുത്തി.
പരിപാടിയിൽ ലയൺസ് ക്ലബ് അംഗങ്ങളായ ഷാജു, വിനോദ്, പ്രശാന്ത്, കണ്ണൻ നായർ, ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക് ചായയും പലഹാരങ്ങളും വിതരണം ചെയ്തു.












Leave a Reply