കിടപ്പുമുറിയിൽ 1.718 കിലോ കഞ്ചാവ്; തൊഴിലുറപ്പ് തൊഴിലാളിയായ യുവതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 1.718 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. പനത്തടി പുത്തൂർ അടുക്കത്തെ പി.സി. മീനാക്ഷി (47)യെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.കാസർകോട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെയാണ് സംഘം മീനാക്ഷിയുടെ വീട്ടിൽ പരിശോധന നടത്തിയത്. കിടപ്പുമുറിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

കഞ്ചാവ് എവിടെനിന്നാണ് വീട്ടിലെത്തിച്ചതെന്നത് സംബന്ധിച്ച് വ്യക്തതയായിട്ടില്ല. നാട്ടിൽ വിൽപ്പന നടത്തുന്നതിനായി എത്തിച്ചതാണെന്ന സംശയത്തിൽ എക്സൈസ് അന്വേഷണം തുടരുകയാണ്.

അറസ്റ്റിലായ മീനാക്ഷിയെ കാസർകോട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം.വി. സുധീന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ രവീന്ദ്രൻ എം.കെ., മുഹമ്മദ് കബീർ ബി.എസ്., അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സി.കെ.വി. സുരേഷ്, പ്രിവന്റീവ് ഓഫീസർ എം.എം. പ്രസാദ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വി. റീന, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.വി. അനീഷ്, എ.വി. പ്രശാന്ത് കുമാർ, പി. ശൈലേഷ് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *