കാഞ്ഞങ്ങാട്: പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചിൽഡ്രൻ റീ യുണൈറ്റഡ് ഫൗണ്ടേഷന്റെയും അമ്പലത്തറ സ്നേഹവീടിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ന്യൂറോളജി മെഡിക്കൽ ക്യാമ്പ് 26ന് അമ്പലത്തറ സ്നേഹവീട്ടിൽ നടക്കും.രാവിലെ ഒമ്പതിന് സി.ആർ.എഫ് ചെയർമാൻ എൻ. ഹരിഹരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാലുവരെയാണ് ക്യാമ്പ്.പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. എൻ.എം. ശ്രുതി, ന്യൂറോളജിസ്റ്റ് ഡോ. സ്വരൂപ്, കെ. രാജ്, പീഡിയാട്രീഷൻമാരായ ഡോ. ടി.വി. പത്മനാഭൻ, ഡോ. വി. സുരേശൻ, ഡോ. വി. അഭിലാഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകും. പരിശോധന പൂർണമായും സൗജന്യമായിരിക്കും.
എൻഡോസൾഫാൻ ദുരിതബാധിതർക്കിടയിൽ ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾ കൂടുതലുള്ള സാഹചര്യം കണക്കിലെടുത്താണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
അമ്പലത്തറ കുഞ്ഞികൃഷ്ണൻ, രാജേഷ് സികറിയ, പത്മനാഭൻ പടിഞ്ഞാറേക്കര, ഷീജ മോഹൻ, എം.പി. ജമീല, രതീഷ് അമ്പലത്തറ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.












Leave a Reply