പരപ്പ:കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ പ്രധാന റോഡ് ആയ പരപ്പ കാലിച്ചാമരം റോഡ് റോഡ് കുഴികൾ അടക്കാതെ മെല്ലെപോക്ക് നയം സ്വികരിച്ച അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ കുഴികൾ അടച്ചും വാഴ നാട്ടും കോളംകുളത്തെ നാട്ടുകാരുടെ പൊതു നവമാധ്യമ കുട്ടായ്മ ആയ ബ്രദേഴ്സ് കൊളംകുളം വാട്ട്സ് ആപ്പ് കുട്ടായ്‌മ പ്രതിഷേധിച്ചു. ബിരികുളം അർ ടി ഒ ഗ്രൗണ്ട് മുതൽ കുമ്പളപ്പള്ളി വരെ പൊട്ടിപൊളിഞ്ഞു വാഹനങ്ങൾക്ക് കടന്ന് പോകാൻ പറ്റാത്ത അവസ്ഥയ്ക്ക് എതിരെ നാട്ടുകാരും മാധ്യമങ്ങളും ഒരുപാട് തവണ വാർത്തകളും നിവേദനങ്ങളും കൊടുത്തിട്ടും തിരിഞ്ഞു നോക്കാത്തതിനാൽ ആണ് ഇങ്ങനെ ഒരു പ്രതിഷേധ സ്വരം ഉയർത്തിയത്. കഴിഞ്ഞ ദിവസം കോളംകുളത്ത് കുഴിയിൽ വീണ യുവാവിന്റെ കാലൊടിയുകയുണ്ട്. ഇതുപോലെ ഒട്ടനവധി അപകടം നടന്നിട്ടും ജില്ലാ പഞ്ചായത്തോ വേണ്ടപ്പെട്ടവരോ ശ്രദ്ധിക്കുന്നില്ല. എഴുപത്തി അഞ്ഞോളാം വർഷമായി ആൾകാർ ഉപയോഗിക്കുന്ന റോഡ് ആണ് ഇതുവരെ ആയും മേക്കാടം ടാർ ചെയ്യാൻ അധികൃതർക്ക് പറ്റാത്തയത്. ഇനിയും ജില്ലാ പഞ്ചായത്തിന്റെ കയ്യിൽ ഉള്ള റോഡ് മേക്കാടം ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ അറിയിച്ചു
കുഴികൾ അടച്ചും വാഴ നാട്ടും കോളംകുളത്തെ നാട്ടുകാരുടെ പൊതു നവമാധ്യമ കുട്ടായ്മ ആയ ബ്രദേഴ്സ് കൊളംകുളം വാട്ട്സ് ആപ്പ് കുട്ടായ്‌മ പ്രതിഷേധിച്ചു.












Leave a Reply