കർഷക തൊഴിലാളി യൂണിയൻ പനത്തടി ഏരിയ സമ്മേളനം സമാപിച്ചു

 

അമ്പലത്തറ: കെഎസ്‌കെടിയു പനത്തടി ഏരിയ സമ്മേളനം പ്രകടനത്തോടും പൊതുയോഗത്തോടും കൂടി പാറപ്പള്ളിയിൽ സമാപിച്ചു.സമ്മേളനം പുതിയ ഭാരവാഹികളായി പ്രസന്ന പ്രസാദിനെ പ്രസിഡന്റായും ചാപ്പയിൽ ബാലകൃഷ്ണനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.പൊതുസമ്മേളനം കെഎസ്‌കെടിയു കാസർഗോഡ് ജില്ലാ ജോയിന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. എം.വി. കൃഷ്ണൻ, ബാലകൃഷ്ണൻ ചാമുണ്ഡിക്കുന്ന്, പി. ദാമോദരൻ, ടി.പി. വന്ദന, സി. ബാബുരാജ് എന്നിവർ സംസാരിച്ചു. മാധവൻ സ്വാഗതവും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *