ബളാം തോട് : ബളാംതോട് ഇലക്ട്രിസിറ്റി സെക്ഷൻ നിന്നും ഇന്ന് രാവിലെ മൂന്നുമണിക്ക് പഴയ അലൂമിനിയം കമ്പി950 മോഷണം പോയി. ഏകദേശം 2 ലക്ഷം രൂപയുടെ കമ്പിയാണ് മോഷണം പോയത്. പിക്കപ്പ് വാഹനമാണ് മോഷണത്തിന് ഉപയോഗിച്ചത്. സെക്യൂരിറ്റി ജീവനക്കാരൻ ശബ്ദം കേട്ട് എണീക്കുമ്പോഴാണ് മോഷ്ടാക്കൾ കടന്നു കളഞ്ഞത് .അഞ്ചോളം ആളുകളാണ് മോഷണത്തിന് വന്നത്. ജീവനക്കാരും രാജപുരം പോലീസും പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. മുഖംമൂടി ധരിച്ച് മോഷ്ടാക്കൾ വന്നത് ജീവനക്കാർ പറഞ്ഞു. രാജപുരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഉപയോഗശൂന്യമായ അലുമിനിയം കമ്പികളാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നു.
ബളാംതോട് ഇലക്ട്രിസിറ്റി സെക്ഷനിൽ നിന്നും 950കിലോ അലുമിനിയം കമ്പി മോഷ്ടാക്കൾ കൊണ്ട് പോയി .












Leave a Reply