തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഇഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി നിർദേശം നൽകി. ഡിജിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ എന്നതിൽ ഡി.ജി.പി തീരുമാനമെടുക്കും. ആവശ്യമെങ്കിൽ എഫ്ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനുംനിയമോപദേശംഅനുവദിക്കുന്നുണ്ട്.പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പണം നൽകിയെന്ന ഇടപാടാണ് കേസിന്റെ പ്രധാന പശ്ചാത്തലം. ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കും തുടർന്നുള്ള നടപടികൾക്കും പിന്നാലെ CMRL–എക്സാലോജിക് ഇടപാടുകൾ അന്വേഷണ പരിധിയിലെത്തി.
പിണറായിവിജയനും റിയാസിനുമെതിരെ അന്വേഷണം; ഇഡി റിപ്പോർട്ടിൽ ആഭ്യന്തര മന്ത്രിയുടെ നടപടി












Leave a Reply