ബദിയഡുക്ക: കാസർകോട് ബദിയഡുക്ക ടൗണിൽ ബിഎസ്എൻഎൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. നാരമ്പാടി സ്വദേശിയും നേരത്തെ ബദിയഡുക്കയിൽ സ്റ്റുഡിയോ നടത്തിയിരുന്നയാളുമായ മോഹൻദാസാണ് ടൗണിലെ ബിവറേജ് ഔട്ട്‌ലെറ്റിന് സമീപമുള്ള ടവറിൽ കയറി ഭീതി പരത്തിയത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
രാവിലെ ടവറിലേക്ക് കയറുന്നത് കണ്ട് നാട്ടുകാർ താഴെ തടിച്ചുകൂടിയതോടെ ഇയാൾ കൂടുതൽ ഉയരത്തിലേക്ക് കയറിപ്പോവുകയായിരുന്നു. തന്റെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ഇയാൾ വിളിച്ചു പറയുന്നുണ്ടെങ്കിലും, കൂടുതൽ ഉയരത്തിൽ നിന്നായതിനാൽ കൃത്യമായ ആവശ്യങ്ങൾ എന്താണെന്ന് വ്യക്തമായിട്ടില്ല. ആരെങ്കിലും ടവറിലേക്ക് കയറി വന്നാൽ ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തുമെന്നും ഇയാൾ ഭീഷണി മുഴക്കുന്നുണ്ട്.
വിവരമറിഞ്ഞ് ബദിയഡുക്ക പൊലീസും കാസർകോട്ടുനിന്നുള്ള അഗ്നിരക്ഷാ സേനയും ഉടൻ സ്ഥലത്തെത്തി. മോഹൻദാസിനെ അനുനയിപ്പിച്ച് സുരക്ഷിതമായി താഴെയിറക്കാനുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്. ഇയാൾ മുൻപും സമാനമായ രീതിയിൽ മരത്തിലും ടവറിലും കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നതായി നാട്ടുകാർ പറഞ്ഞു.












Leave a Reply