പൊതുസ്ഥലത്ത് ചീട്ടുകളി: അഞ്ചുപേർ അറസ്റ്റിൽ

 

അമ്പലത്തറ: പൊതുസ്ഥലത്ത് വെച്ച് പുള്ളിമുറിചീട്ടുകളി നടത്തുകയായിരുന്ന അഞ്ചു പേരെ അമ്പലത്തറ പോലീസ് പിടികൂടി .പുലർച്ചെ ഒരു മണിക്ക് ശേഷം പുല്ലൂർ ഉദയനഗർ ബസ് കാത്തിരിപ്പ്കേന്ദ്രത്തിന് സമീപംചീട്ടുകളിലേർപ്പെട്ടഅഞ്ചുപേർപോലീസിന്റെപിടിയിലായത്.
ചീട്ടുകളിലേർപ്പെട്ട പുല്ലൂർബേങ്ങാട്ട് ഹൗസിൽ വി . രവി (40) കേളോത്ത് എം അഷറഫ് (39) പറക്കളായിലെ എം.പ്രസാദ് (42 ) പൊള്ളകടയിലെ ജയപ്രകാശ (44 ) ബേളൂരിലെ സി. മണികണ്ഠൻ (43) എന്നിവരെയാണ് അമ്പലത്തറ എസ് ഐ എം .സവ്യസാചിയുടെ നേതൃത്വത്തിൽ പോലീസ് സംഘം അറസ്റ്റ് ചെയ്തത് കളിക്കളത്തിൽ നിന്നും ഒമ്പതിനായിരത്തി എഴുന്നൂറ്റി മുപ്പതു രൂപയുംമറ്റ്സാമഗ്രികളും പിടിച്ചെടുത്തു

Leave a Reply

Your email address will not be published. Required fields are marked *