ശ്രീ വയനാട്ട് കുലവൻ ദേവസ്ഥാനം നിർമ്മാണ കമ്മിറ്റി യോഗവും, മാതൃ സമിതിയുടെ കസേര സമർപ്പണവും നടന്നു.

 

അമ്പലത്തറ:
ബാത്തൂർ ശ്രീ ഭഗവതി ക്ഷേത്ര കഴകം താനത്തിങ്കാൽ തറവാട് ചെരക്കര കൊയ്യ്മ വാഴക്കോട് മൊടഗ്രാമം അഞ്ചാംവയൽ താനത്തിങ്കാൽ ശ്രീ വയനാട്ട് കുലവൻ ദേവസ്ഥാനം നിർമ്മാണ കമ്മിറ്റിയുടെ യോഗവും മാതൃസമിതിയുടെ കസേര സമർപ്പണവും നടന്നു .
താനം കുടുംബാംഗവും ദേവസ്ഥാനപരിപാലകനുമായ രവിപൂതങ്ങാനം നിലവിളക്ക് കൊളുത്തി. എ. വേലായുധൻ കോടവലം യോഗം ഉത്ഘാടനം ചെയ്തു. നിർമ്മാണ കമ്മിറ്റി ചെയ്യർമാൻ പ്രേമംരാജ് കാലിക്കടവ്അധ്യക്ഷതവഹിച്ചയോഗത്തിൽ ജനറൽ കൺവീനർ രാജൻ വട്ടക്കയം സ്വാഗതം പറഞ്ഞു. നിർമ്മാണകമിറ്റി വർക്കിങ് ചെയർമാൻ പി വി സുരേഷ് , ട്രഷറർ ഷിബു മൂന്നാംമൈൽ , ദേവസ്ഥാന കൊയ്മ ശശികുമാർ, രക്ഷാധികാരി നാരായണൻ നായർ കരിച്ചേരി ,പ്രസിഡന്റ്‌ രാമകൃഷ്ണൻകരിച്ചേരി, സെക്രട്ടറി വിജയൻ കുന്നുമ്മൽ , ട്രഷറർ ബിനു കുന്നുമ്മൽ , വൈസ് പ്രസിഡന്റ്‌ രാധാകൃഷ്ണൻ , മാതൃ സമിതി പ്രസിഡന്റ്‌ ശ്രീമതി ലത , സെക്രട്ടറി ശ്രീമതി ജ്യോതി , ട്രഷറർ ശ്രീമതി ബാലാമണി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ദേവസ്ഥാന ജോയിന്റ് സെക്രട്ടറി സുനി മുല്ലച്ചേരി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *