ചെറുവത്തൂർ: പ്രമുഖ മാധ്യമ പ്രവർത്തകനും സി നെറ്റ് ചാനൽ ക്യാമറാമാനുമായ പ്രകാശൻ കുട്ടമ്മത്ത് അനുസ്മരണവും ഫോട്ടോ അനാശ്ചാദനവും ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ നടന്നു. ചെറുവത്തൂർ പ്രസ് ഫോറം സംഘടിപ്പിച്ച അനുസ്മരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്‌ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് സുധീരൻ മയ്യിച്ച അദ്ധ്യക്ഷത വഹിച്ചു .ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ മുഖ്യാതിഥിയായി. പ്രസ് ഫോറത്തിൽ പ്രകാശന്റെ ഫോട്ടോ കാസർകോട് പ്രസ് ക്ലബ് പ്രസിഡന്റ് സിജു കണ്ണൻ അനാശ്ചാദനം ചെയ്തു.വികാസ് പാലേരി അനുസ്മരണ ഭാഷണം നടത്തി.കാസർകോട് പ്രസ് ക്ലബ് പ്രസിഡന്റ് സിജു കണ്ണൻ,
സി.പി.എം ഏരിയ സെക്രട്ടറി കെ. ബാലകൃഷ്ണൻ, കാസർകോട് ഡി.സി.സി ട്രഷറർ ഡോ.കെ.വി ശശിധരൻ,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. വി പ്രമീള,ജീവകാരുണ്യ പ്രവർത്തകൻ ടി. കെ.സി അബ്ദുൽ ഖാദർ ഹാജി, സി.നെറ്റ് ചാനൽ മാനേജർ
സന്തോഷ് പുതുക്കുന്ന്,ചെമ്പ്രകാനം ചിത്ര ശില്പകലാ അക്കാദമി ചെയർമാൻ രവീന്ദ്രൻ തൃക്കരിപ്പൂർ,മാധ്യമ പ്രവർത്തകരായ വിജിൻദാസ് കിനാത്തിൽ, കുഞ്ഞിക്കണ്ണൻ മുട്ടത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഉദിനൂർ സുകുമാരൻ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രകാശൻ മാണിയാട്ട് നന്ദിയും പറഞ്ഞു.
ചെറുവത്തൂർ പ്രസ് ഫോറം പ്രകാശൻ കുട്ടമ്മത്ത് അനുസ്മരണം സംഘടിപ്പിച്ചു












Leave a Reply