തിരുവനന്തപുരം: കുട്ടികൾ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളും മാനസിക ബുദ്ധിമുട്ടുകളും തിരിച്ചറിഞ്ഞ് ആവശ്യമായ പിന്തുണയും മാർഗനിർദേശവും നൽകുന്നതിനായി കേരള പോലീസ് നടപ്പാക്കുന്ന പദ്ധതിയാണ് ‘ചിരി’.
കുട്ടികളെ അലട്ടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാനും ആവശ്യമായ സഹായം ലഭ്യമാക്കാനും പദ്ധതിയിലൂടെ സൗകര്യമുണ്ട്. കുട്ടിയുടെ മാനസികാവസ്ഥയെക്കുറിച്ച് ആശങ്കയുള്ള മാതാപിതാക്കൾക്കും അധ്യാപകർക്കും ‘ഹെൽപ്ലൈനിൽ വിളിച്ച് സഹായവും മാർഗനിർദേശവും തേടാം.
കുട്ടികളുടെ മനസ്സിലെ വിഷമങ്ങൾ അവഗണിക്കാതെ സമയബന്ധിതമായി സംസാരിക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്യണമെന്ന് കേരള പോലീസ് അറിയിച്ചു.
ചിരി ഹെൽപ്ലൈൻ: 9497900200












Leave a Reply