ചെറുവത്തൂർ: പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യം ഒരുക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം സ്റ്റാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വർണ്ണ കൂടാരം പരിപാടിയുടെ ശില്പശാല സ്‌കൂളിൽ നടന്നു തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ബഹു: വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂർ MLA സന്ദീപ് വാര്യർ അദ്ധ്യക്ഷത വഹിക്കും. സ്നേഹമാണ് ഭാഷകളിയാണ് രീതി എന്ന ആശയത്തിൽ ഊന്നി മൂന്ന് മുതൽ 5 വയസ്സുവരെ പ്രായത്തിലുള്ള കുട്ടികൾ ആർജ്ജിക്കേണ്ട 5 വികാസമേഖലകളിലൂടെ 87 ശേഷികൾ ആർജ്ജിക്കുന്ന തരത്തിൽ 13 പ്രവർത്തന ഇടങ്ങളാണ് ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ സർഗ്ഗവാസന പരിപോഷിക്കാൻ കുഞ്ഞരങ്ങ്, കരകൗശല ഇടം നിർമ്മാണ ഇടം പേശി വളർച്ചക്കുള്ള അകം പുറം കളിയിടങ്ങൾ വിവിധ സ്പർശന അനുഭവം തരുന്ന പഞ്ചേന്ത്രിയ അനുഭവ ഇടം ശാസ്താനുഭവ ഇടം ഇ ഇടം വരയിടം ഗണിത യിടം ഭാഷായിടം എന്നിവയാണ് 13 ഇടങ്ങൾ .ശില്പശാലയ്ക്ക് രാജഗോപാലൻ പി നേതൃത്വം നൽകി പ്രിൻസിപ്പാൾ ദിവാകരൻ കെ ചെറുവത്തൂർ ബി.പി. സി സതീശൻ യു, ചിത്രകലാ അധ്യാപിക രേഷമ വിനു മാത്യു ഹെഡ്മിസ്ട്രസ് ഹേമലത . കെ പിടി എ പ്രസിഡണ്ട് റിയാസ് ടി.വി, വൈസ് പ്രസിഡണ്ട് രാജേഷ് എം.പി എസ് എം സി ചെയർമാൻ ഡി എം. പ്രസാദ് സ്പെഷ്യലിസ്റ്റ് അധ്യാപകർ , പ്രീ പ്രൈമറി ടീച്ചർ സരിത എൻ.വിസ്‌കൂൾ അധ്യാപകർ, പി.ടി.എ അംഗങ്ങൾ രക്ഷിതാക്കൾ എന്നിവർ ശില്പശാലയിൽ സംബന്ധിച്ചു












Leave a Reply