രാജപുരം:കാരുണ്യത്തിന്റെ ഉറവവറ്റാ ത്ത യുവമനസ്സുകൾ കൈകോ ർത്തു, കഠിനപ്രയത്നത്തിലൂടെ പുതിയൊരു കർമമേഖലയി ലേക്ക് കാലൂന്നുകയാണ് ചാമു ണ്ടിക്കുന്നിലെ യുവജന കൂട്ടാ യ്മ. 10 രൂപ ചലഞ്ചിലാണ് കരുതലൊരുക്കിയത്. നിർധന രായ കിടപ്പുരോഗികൾക്ക് ഡി വൈഎഫ്ഐ ചാമുണ്ഡിക്കു ന്ന് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവശ്യമായ സഹായ സഹകരണങ്ങൾ ഉറ പ്പാക്കുന്നതാണ് പദ്ധതി. ‘റെ ഡ് കെയർ സെന്റർ’ എന്നപേരിൽ ആവശ്യമായ സഹായ ഉപകരണങ്ങൾ എത്തിച്ചുകൊ ടുക്കുക എന്ന ലക്ഷ്യത്തോടെ യാണ് പാലിയേറ്റീവ് കെയർ സ്ഥാപിച്ചത്.
ഉദാരമതികളുടെ സഹായ വും ആക്രിചലഞ്ച്, ബിരിയാ ണി ചലഞ്ച് നടത്തിയുമാണ് പണം സ്വരൂപിച്ചത്. കെട്ടിട ത്തിൻ്റെ പണിയും പൂർത്തിയാ ക്കി. 23 ലക്ഷം രൂപയുടെ ഉപകരണമാണ് ലഭ്യമാക്കിയത്. പരിശീലനം ലഭിച്ച 30 വളണ്ടിയർമാർ 24 മണിക്കൂറും വിളി പ്പുറത്തുണ്ടാവും. എൻഡോ സൾഫാൻ മേഖലയിലും പനത്തടി പഞ്ചായത്തിലെ മുഴു വൻ പ്രദേശങ്ങളിലുമുള്ള രോഗികൾക്കാണ് തുണയാവുക. കോവിഡ് കാലത്തും പ്രളയ ദിനങ്ങളിലും ഇവരുടെ കരുതൽ നാട് തിരിച്ചറിഞ്ഞതാ ണ്. അനേകായിരങ്ങൾക്ക് യു വജനപ്രസ്ഥാനം നേതൃത്വ ത്തിൽ രക്തദാനവും നടത്തി. പൊതിച്ചോറ് വിതരണവും കൃത്യമായി ഏറ്റെടുത്ത് നട ത്തുന്നു.ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ചാമുണ്ടിക്കു ന്നിൽ നിർമിച്ച റെഡ്കെയർ സെൻ്റർ പാലിയറ്റീവ് കെയർ ഇന്ന് പകൽ മൂന്നിന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എംപി ഉദ്ഘാടനം ചെയ്യും.












Leave a Reply