കാസർഗോഡ്: ജില്ലാ പഞ്ചായത്ത് നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി പട്ടികജാതി–പട്ടികവർഗ്ഗ വികസന വകുപ്പും തലശ്ശേരി എൻ.ടി.ടി.എഫും സഹകരിച്ച് നടപ്പിലാക്കിയ നൈപുണ്യ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 32 വിദ്യാർത്ഥികൾക്ക്ജില്ലാ കലക്ടർ ശ്രീധന്യ സുരേഷ് നിയമന ഉത്തരവ് കൈമാറി.കാസർഗോഡ് ഡി.പി.സി.ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ സോയ, സ്ഥിരം സമിതി അധ്യക്ഷരായ കെ.കൃഷ്ണന്‍ ഒക്‌ളാവ്, ജസ്ന മനാഫ്, ,റീന തോമസ്, സുകുമാരി ശ്രീധരന്‍ അംഗങ്ങളായ ടി.പി. ബീന കെ.ബിന്ദു മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. സൈഫുള്ള തങ്ങൾ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി, തദ്ദേശസ്വയംഭരണവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെവി ഹരിദാസ് , ജില്ലാ പ്ലാനിംഗ് ഓഫീസർ ബി എം അനിൽകുമാർ , എൻടിടിഎഫ് പ്രതിനിധി വികാസ് പലേരി സംസാരിച്ചു. കാസർകോട് പട്ടിക വർഗ വികസന ഓഫീസർ കെ. മധുസൂദനൻ സ്വാഗതവും ജില്ലാ പട്ടിക ജാതി വികസ ഓഫീസർ കെ മനോഹരൻ നന്ദിയും പറഞ്ഞു.
നൈപുണ്യ പരിശീലനം: 32 വിദ്യാർത്ഥികൾക്ക് ജില്ലാ കളക്ടർ നിയമന ഉത്തരവ് കൈമാറി












Leave a Reply