കൊട്ടോടി: വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പിലാക്കുന്ന സ്കൂൾ എൻറിച്ച്മെന്റ് പ്രോഗ്രാമിന് (SEP) ‘STRIDES’ എന്ന പേരിൽ തുടക്കമായി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാസർഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീന തോമസ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കള്ളാർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് മെമ്പർ ബിന്ദു ഗംഗാധരൻ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ സുനിത എം. സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് ഉമ്മർ പൂണൂർ, എസ്.എം.സി. ചെയർമാൻ ശശിധരൻ, ഹെഡ്മാസ്റ്റർ നാരായണൻ കെ., സീനിയർ അസിസ്റ്റന്റ് പ്രശാന്ത് പി.ജി., സ്റ്റാഫ് സെക്രട്ടറി സുമതി എം. എന്നിവർ ആശംസകൾ നേർന്നു.
ഡയറ്റ് ഫാക്കൽറ്റി വിനോദ് കുമാർ പദ്ധതിയുടെ ലക്ഷ്യങ്ങളും നടപ്പാക്കാനിരിക്കുന്ന വിവിധ ഘട്ടങ്ങളും വിശദീകരിച്ചു. എസ്.ഇ.പി. കോ-ഓർഡിനേറ്റർ ജിൻസി മാത്യു നന്ദി രേഖപ്പെടുത്തി.
ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.












Leave a Reply