കാഞ്ഞങ്ങാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളയുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.എ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് അധ്യാപക മാർച്ചും ധർണയും സംഘടിപ്പിച്ചു.
അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക, മാനദണ്ഡവിരുദ്ധമായ സ്ഥലംമാറ്റങ്ങൾ അവസാനിപ്പിച്ച് ഓൺലൈൻ പൊതുസ്ഥലം ഉടൻ നടപ്പാക്കുക, പന്ത്രണ്ടാം പരിഷ്കരണം നടപ്പാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് നടപ്പാക്കുക, സ്കൂൾ പോഷകാഹാര പദ്ധതിക്കുള്ള തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉന്നയിച്ചു. അമ്പതോളം പ്രസക്തവും കാലികവുമായ മുദ്രാവാക്യങ്ങളാണ് മാർച്ചിൽ ഉയർന്നത്.
കാഞ്ഞങ്ങാട് സ്വാതന്ത്ര്യസമര സ്മൃതിമണ്ഡപത്തിന് സമീപത്തുനിന്ന് ആരംഭിച്ച അധ്യാപകൻ മാർച്ച് നോർത്ത് കോട്ടച്ചേരിയിൽ ധർണയോടെ സമാപിച്ചു. കല്യാശേരി എം.എൽ.എ എം. വിജിൻ ധർണ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് ആർ.കെ. ബിനു, സംസ്ഥാന നിർവാഹക സമിതി അംഗം കെ. ഹരിദാസ്, സംസ്ഥാന സമിതിയംഗം എൻ.കെ. ലസിത എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി ടി. പ്രകാശൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് കെ.വി. സുജാത അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.വി. രാജേഷ് നന്ദി പറഞ്ഞു.
പി. ശ്രീകല, എം. സുനിൽകുമാർ, കെ.ജി. പ്രതീഷ്, കെ. ലളിത, ഇ. വിനോദ് കുമാർ, എം. രമേശൻ, എം. രാജേഷ്, വി.കെ. റീന എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ജില്ലയിലെ 500 ഓളം വിദ്യാലയങ്ങളിൽ നിന്ന് രണ്ടായിരത്തോളം അധ്യാപകർ മാർച്ചിൽ പങ്കെടുത്തു.












Leave a Reply