പാണത്തൂർ ഗവ. വെൽഫയർ സ്കൂളിൽ കായികമേളയ്ക്കും പഠനപരിപോഷണ പരിപാടിക്കും തുടക്കം

 

പാണത്തൂർ: പാണത്തൂർ ഗവ. വെൽഫയർ ഹൈസ്കൂളിൽ കായികമേള ‘GWHS ATHLETICA 2026’നും പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്കായുള്ള പ്രത്യേക പഠനപരിപോഷണ പരിപാടിയായ ‘The Speranza’യ്ക്കും തുടക്കമായി.കേരള ക്രിക്കറ്റ് ടീം അംഗവും സംസ്ഥാനതല ടേബിൾ ടെന്നീസ് താരവുമായ വൈഗ വിജയൻ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.

പാണത്തൂർ ഗവ. വെൽഫയർ ഹൈസ്കൂളിലെ പൂർവവിദ്യാർഥിയായ വൈഗ വിജയനെ പഞ്ചായത്ത് മെമ്പർ റീന തോമസ് മൊമെന്റോ നൽകി അനുമോദിച്ചു.

ഹെഡ്മിസ്ട്രസ് സിന്ധു കെ. എസ്. സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് ഷിനോദ് വി. ജി. അധ്യക്ഷത വഹിച്ചു. കാസർഗോഡ് ഡയറ്റ് ലക്ചറർ രമ്യ കെ. പഠനപരിപോഷണ പദ്ധതിയുടെ വിശദീകരണം നടത്തി.

പനത്തടി ഗ്രാമപഞ്ചായത്ത് മെമ്പർ റീന തോമസ്, എം.പി.ടി.എ. പ്രസിഡന്റ് പുഷ്പ കെ., സ്റ്റാഫ് സെക്രട്ടറി സുമതി പി. കെ., റിട്ടയേർഡ് കായികാധ്യാപകൻ ബാബു തോമസ്, പി.ടി.എ. എക്സിക്യൂട്ടീവ് അംഗം സലിം കെ. സി. എന്നിവർ ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റന്റ് റോബിൻ എം. കെ. നന്ദി പറഞ്ഞു.

‘GWHS ATHLETICA 2026’ കായികമേള 17, 18 തീയതികളിലായി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പും കാസർഗോഡ് ഡയറ്റും സംയുക്തമായി പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്കായി നടപ്പാക്കുന്ന ‘The Speranza’ പ്രത്യേക പഠനപരിപോഷണ പദ്ധതിയുടെ ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്കാണ് ചടങ്ങോടെ തുടക്കമായത്.

Leave a Reply

Your email address will not be published. Required fields are marked *