ചാമുണ്ഡിക്കുന്ന്: പൊതു വിദ്യാഭ്യാസ വകുപ്പും ഡയറ്റ് കാസർഗോഡും സംയുക്തമായി നടപ്പിലാക്കുന്ന സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമായ ‘ചുവട്’ ചാമുണ്ഡിക്കുന്ന് ജി.എച്ച്.എസ്.എസിൽ ആരംഭിച്ചു.പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുഹാസ് കെ. അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറർ രമ്യ കെ. പദ്ധതി വിശദീകരിച്ചു.ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന് പ്രധാനാധ്യാപിക സരള യു.കെ. സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ കെ.കെ. വേണുഗോപാൽ, കെ.സി. മോഹൻദാസ്, എം. ബാലകൃഷ്ണൻ, പി.ടി.എ വൈസ് പ്രസിഡന്റ് സുനിൽ രാജ്, സ്റ്റാഫ് സെക്രട്ടറി സിന്ധു അഴകത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രോഗ്രാം കോർഡിനേറ്റർ ശാരി ജി. നായർ നന്ദി രേഖപ്പെടുത്തി.












Leave a Reply