ജി സുകുമാരന്‍ നായര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; കൈക്ക് നിസ്സാര പരിക്ക്

പന്തളം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പത്തനംതിട്ട പന്തളം കുരമ്പാലയിലാണ് അപകടമുണ്ടായത്. ജി സുകുമാരന്‍ നായര്‍ സഞ്ചരിച്ച വാഹനത്തിൽ ടെമ്പോ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സുകുമാരന്‍ നായരുടെ കൈക്ക് നിസാര പരിക്കേറ്റു.

 

പന്തളം പെരുമ്പുളിക്കലില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം ചങ്ങനാശ്ശേരിയിലെ എന്‍എസ്എസ് ആസ്ഥാനത്തേയ്ക്ക് മടങ്ങുകയായിരുന്നു സുകുമാരൻ നായർ. ഇതിനിടയിലാണ് അപകടം നടന്നത്. സുകുമാരന്‍ നായര്‍ സഞ്ചരിച്ച കാറിൽ ടെമ്പോ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഒരു വശത്തിന് സാരമായ കേടുപാട് സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *