മെഡിക്കൽക്യാമ്പ് നടത്തി

മഞ്ചേശ്വരം: മഞ്ചേശ്വരം ബി.ആർ സി ക്ക് പരിധിയിലെ ഗവൺമെൻ്റ് എയ്ഡറ്റ് സ്‌കൂളുകളിൽ എൺറോൾ ചെയ്യപ്പെട്ട ഭിന്നശേഷി കുട്ടികളുടെ പ്രശ്ന ങ്ങൾ കണ്ടെത്ത് അവർക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള മെഡിക്കൽ അസസ്സ്മെൻ്റ്ക്യാമ്പ് ബി ആർ.സി യിൽ നടന്നു ക്യാമ്പിൻ്റെ ഔപചാരിക ഉദ്ഘാടനം മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ഗോൾഡൻ അബ്ദുൾ റഹ്‌മാൻ നടത്തി ചടങ്ങിൽ സമഗ്ര ശിക്ഷാ കാസർഗോഡ് ജില്ലാ പ്രോഗ്രാം ഓഫീസർ ചെറിഷ്മ. സി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സമഗ്ര ശിക്ഷാ കാസർഗോഡ് ജില്ലാ പ്രൊജക്റ്റ് കോ-ഓഡിനേറ്റർ ഷൗക്കത്തലി അക്കാലത്ത് മുഖ്യാതിഥി ആയിരുന്നു. മുളിഞ്ച സ്‌കൂൾ ഹെഡ്മിസ്ട്രസ് ചിത്രവതി ടീച്ചർ ആശംസ കൾ അർപ്പിച്ചു. ഗൺമെൻ്റ് ഹോസ്പിറ്റൽ കാസർഗോഡ് ഡോക്ടറായ അരുൺ റാം ക്യാമ്പിന് നേതൃത്വം നൽകി അമ്പതോളം കുട്ടികളെ ക്യാമ്പിൽ പരിശോധിച്ച് സഹായ ഉപകരണങ്ങൾ റഫർ ചെയ്തു ചടങ്ങിൽ സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ ബിന്ധ്യ എൻ. റീമ മൊന്താരിയോ അനുശ്രീ പി സരിത കെ ഭവ്യ . രശ്മി. പത്മസരോജം എന്നിവർ നേതൃത്വം നൽകി ചടങ്ങിൽ മഞ്ചേശ്വരം ബി.പി. സി പി രാജഗോപാലൻ സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ റീമ മൊന്തേരിയോ നന്ദിയും പ്രകാശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *