ഉമ്മൻചാണ്ടി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ പ്രിയങ്കരനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണക്കായി കള്ളാറിൽ ആരംഭിച്ച ഉമ്മൻചാണ്ടി സാംസ്കാരിക വേദിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ പതിനാറാം തീയതി ആരംഭിച്ചു.പൊതുപ്രവർത്തനകാലം കേരളത്തിലെ സാധാരണ ജനങ്ങളുടെ ദുരിതങ്ങളും വേദനകളും മനസ്സിലാക്കി അവരുടെ ക്ഷേമ ത്തിനുവേണ്ടി പ്രവർത്തിച്ച ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന ശ്രീ ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ ജനഹൃദയങ്ങളിൽ നിലനിർത്തുന്നതിനും ഉമ്മൻചാണ്ടി നടത്തി വന്ന കാരുണ്യ പ്രവർത്തനങ്ങൾ പഞ്ചായത്ത് പരിധിയിൽ നടപ്പിലാക്കുന്നതിനും വേണ്ടി ആരംഭം കുറിച്ചു പ്രവർത്തനം തുടങ്ങി.അതിന്റെ ഭാഗമായി മെമ്പർഷിപ്പ് ക്യാമ്പയിൻ ഏറെ ബഹുമാന്യനായ അഭിവക്ത പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടും മുൻ ഡിസിസി മെമ്പർ കൂടിയായ കോടോത്ത് മാധവൻ നായർ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സാംസ്കാരിക വേദിയുടെ വൈസ് പ്രസിഡണ്ട് ബാബു കാര മൊട്ട അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി മുരളി കൃഷ്ണൻ സ്വാഗതവും രക്ഷാധികാരി ടി കെ നാരായണൻ,ജോണി പെരുമാനൂർ വിൽസൺ കവുങ്ങുംപാറ സജി ഒഴികയിൽ എന്നിവർ സംസാരിച്ചു. ടി പി പ്രസന്നൻ നന്ദി രേഖപ്പെടുത്തി.മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പി മുഹമ്മദിന് മെമ്പർഷിപ്പ് വിതരണം നടത്തി.
ഉമ്മൻചാണ്ടി സാംസ്കാരിക വേദിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി












Leave a Reply