പുല്ലൂർ: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പുല്ലൂർ- പെരിയ പഞ്ചായത്ത് തല പഠന ക്ലാസ്സ് പുല്ലൂർ എ.കെ.ജി ഗ്രന്ഥാലയത്തിൽ വച്ച് നടന്നു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് സുനു ഗംഗാധരൻ ‘വർഗീയത’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ചാലിങ്കാൽ വില്ലേജ് സെക്രട്ടറി കെ. പി. ലത അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. വി.സുജാതടീച്ചർ ‘സംഘടനയും സംഘാടനവും’ എന്ന വിഷയത്തിൽ ക്ലാസ് കൈകാര്യം ചെയ്തു . കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.ബിന്ദു,കെ.രോഹിണി, കെ. സുമതി, പി.സി.ഗിരിജ, സരോജിനി കൃഷ്ണൻ, ടി.ശോഭ, ടി.വി.പത്മിനി എന്നിവർ സംസാരിച്ചു. പുല്ലൂർ വില്ലേജ് സെക്രട്ടറി വി. രമ സ്വാഗതം പറഞ്ഞു. നൂറിൽപരം മഹിള അസോസിയേഷൻ പ്രവർത്തകർ പഠന ക്ലാസ്സിൽ സംബന്ധിച്ചു.
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പുല്ലൂർ -പെരിയ പഞ്ചായത്ത് തല പഠന ക്ലാസ്സ് സംഘടിപ്പിച്ചു.











Leave a Reply