കേരള കർഷക സംഘം സംസ്ഥാന സമ്മേളനം; കൊടിമര ജാഥയ്ക്ക് കയ്യൂരിൽ തുടക്കം

കയ്യൂർ : ആലപ്പുഴയിൽ 18 മുതൽ 20 വരെ നടക്കുന്ന കർഷകസംഘം 28–ാം സംസ്ഥാന സമ്മേളനത്തിനുള്ള കൊടിമര ജാഥ സമരസ്‌മരണകളിരമ്പുന്ന കയ്യൂരിൽനിന്ന്‌ പ്രയാണമാരംഭിച്ചു. രാവിലെ 8.30ന്‌ കയ്യൂർ രക്തസാക്ഷി സ്‌മാരകത്തിൽ പുഷ്‌പാർച്ചനയ്‌ക്കുശേഷം കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ കൊടിമരം കൈമാറി. അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ ജാഥാ ക്യാപ്റ്റൻ എം പ്രകാശന് കൊടിമരം കൈമാറി ഉദ്ഘാടനം ചെയ്തു.കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എം പ്രകാശൻ ജാഥാ ലീഡറും കെ ജെ ജോസഫ്‌ ഡെപ്യൂട്ടി ലീഡറുമാണ്‌.സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പുവാണ്‌ ജാഥാ മാനേജർ.

Leave a Reply

Your email address will not be published. Required fields are marked *