ദേലമ്പാടി പഞ്ചായത്തിലെ കോടൻകിരി, കുക്കുഗുഡെ ഊരുകളിലെ കുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്‌തു.

ദേലമ്പാടി പഞ്ചായത്തിലെ കോടൻകിരി, കുക്കുഗുഡെ ഊരുകളിലെ കുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്‌തു.
കണ്ണങ്കോൽ ഉന്നതിയിലെ കുട്ടികൾക്ക് പുറമേ തൊട്ടടുത്ത രണ്ട് ഊരുകളിലെ കുട്ടികൾക്ക് കൂടി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സൈക്കിൾ സമ്മാനിച്ചു. കോടൻകിരി കുക്കുഗുഡെ എന്നീ ഉന്നതികളിലെ കുട്ടികൾക്കാണ് ഏഴ്സൈക്കിൾ സമ്മാനിച്ചത് സ്ഥാനമൊഴിയുന്നതിൻ്റെ തിരക്കുകൾക്കിടയിൽ കളക്ടറെ കാണാൻ കുട്ടികൾ വിദ്യാനഗർ കളക്ടറേറ്റിലെത്തി. ചേമ്പറിൽ കളക്ടർ കുട്ടികളുമായി സംസാരിച്ചു. ഇതുവരെ 25 സൈക്കിൾ ആണ് ഊരുകളിലെ കുട്ടികൾക്ക് വിതരണം ചെയ്‌തത്.
കാസർഗോഡ് പട്ടികവർഗ്ഗ വികസന ഓഫീസർ കെ മധുസൂദനൻ ജൂനിയർ സൂപ്രണ്ട് വീണാ നാരായണൻ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ റിജു മാത്യു പ്ലാനിംഗ്ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ജയശ്രീ ധന്വന്തരി പ്രതിനിധി ഹരീന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *