കണ്ണൂർ: മതിയായ യാത്രാരേഖകളില്ലാതെ കണ്ണൂരിൽ അനധികൃതമായി താമസിച്ചുവന്ന മൂന്ന് ബംഗ്ലാദേശ് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ ജമാൽപൂർ സരീഷ് ഭാരിയിലെ നസ്മ അക്തർ (40), ഗുൽന ഭഗളിയിലെ തസ്ലീമ കാത്തൂൻ (25), ഖുൽന പൈഗച്ചിയിലെ മൊയ്ന കാത്തൂൻ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസിപി എം.പി. ആസാദിന്റെ നിർദേശപ്രകാരം കണ്ണൂർ സിഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ സാധുബീഡി കമ്പനി റോഡിന് സമീപത്തെ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
യാതൊരു യാത്രാരേഖകളും ഇല്ലാതെയാണ് മൂവരും ഇന്ത്യയിലെത്തിയതെന്നും കണ്ണൂരിൽ അനധികൃതമായി താമസിച്ചുവരികയായിരുന്നുവെന്നും പോലീസ് അറിയിച്ചു. ഇവർ കണ്ണൂരിലെ ഒരു സ്പായിൽ ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞദിവസം ബംഗ്ലാദേശിലെ ഫരീദ്പൂർ അബ്ദുല്ലാബാദ് സ്വദേശിനി സെലീന ഖാൻ (29) ഇതേ കേസുമായി ബന്ധപ്പെട്ട് പിടിയിലായിരുന്നു.












Leave a Reply