കാസർകോട്: ജില്ലയുടെ 27-ാമത് കളക്ടറായി ശ്രീധന്യ സുരേഷ് ഐഎഎസ് ചുമതലയേറ്റു. ഇന്നു രാവിലെ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ കൃഷി വകുപ്പ് ഡയറക്ടറായി സ്ഥലം മാറി പോകുന്ന മുൻ കളക്ടർ അർജുൻ പാണ്ഡ്യൻ ചുമതല കൈമാറി.ജില്ലയിൽ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സർക്കാർ നിലപാട് അനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ശ്രീധന്യാ സുരേഷ് പറഞ്ഞു.ജില്ലയുടെ സമഗ്ര വികസനം സംബന്ധിച്ച് പ്രത്യേക പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും. ഇതിനായി വിശദമായ പഠനം നടത്തും. വികസനകാര്യത്തിൽ എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ജില്ലാകളക്ടർ അഭ്യർഥിച്ചു.











Leave a Reply