കുണ്ടംകുഴിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം

 

കുണ്ടംകുഴി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ട് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. കുണ്ടംകുഴി സ്വദേശി സിദ്ദീഖ് സഖാഫിയുടെ മകൻ ഇബ്രാഹിം ബാദുഷയാണ് മരിച്ചത്.ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇബ്രാഹിം ബാദുഷ ബഡ്സ് സ്കൂൾ വിദ്യാർഥിയായിരുന്നു. സംഭവം പ്രദേശത്ത് ദുഃഖമുണ്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *