TVK കേരള ഘടകത്തിനായി അവകാശവാദം; സതീഷ് തോന്നയ്ക്കലും ഫാന്‍സ് അസോസിയേഷനും നേര്‍ക്കുനേര്‍

കൊച്ചി: കേരളത്തില്‍ ടിവികെ(തമിഴക വെട്രി കഴകം) പാര്‍ട്ടിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തര്‍ക്കവുമായി രണ്ട് വിഭാഗങ്ങള്‍. കേരള ഘടകത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്ക് ലഭിച്ചുവെന്നാണ് ഇരുവിഭാഗങ്ങളും പറയുന്നത്. നിലവിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേറ്റ് കോര്‍ഡിനേറ്ററെന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണെന്ന് അവകാശപ്പെടുന്ന സതീഷ് തോന്നയ്ക്കലും വിജയ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുമാണ് പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഇതുവരെയും ടിവികെയുടെ കേരള സംസ്ഥാന ഘടകം രൂപീകരിക്കപ്പെട്ടിട്ടില്ലെന്നും അത്തരം പ്രഖ്യാപനങ്ങള്‍ കേന്ദ്ര നേതൃത്വമാണ് നടത്തുന്നതെന്നും ഇരുവിഭാഗവും പറയുന്നുണ്ട്. പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമേ പാര്‍ട്ടി രൂപീകരണം, ഭാരവാഹിത്വം എന്നിവ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും നടക്കുകയുള്ളൂവെന്നും ഇവര്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *