ആകാശപാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം NH 66 ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 32 മണിക്കൂർ രാപ്പകൽ സമരം സമാപിച്ചു.

നീലേശ്വരം: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നെടുങ്കണ്ട മുതൽ കരുവാച്ചേരി വരെ തൂണുകളിൽ ആകാശപാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം NH 66 ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 32 മണിക്കൂർ രാപ്പകൽ സമരം സമാപിച്ചു. ജനകീയ സമരത്തിന്റെ 175-ാം ദിവസത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ ആരംഭിച്ച രാപ്പകൽ സമരത്തിൽ മുന്നൂറിലധികം പേർ സമരപ്പന്തലിലെത്തി ഐക്യദ്യാർഢ്യം പ്രഖ്യാപിച്ചു.
ഞായറാഴ്ച വൈകുന്നേരം നടന്ന സമാപന സമ്മേളനം കെ. സി. മാനവർമ്മ രാജ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സമര സമിതി മുതിർന്ന അംഗം രാജു രാമൂട്ടി അധ്യക്ഷത വഹിച്ചു. ജനകീയ സമര സമിതി ചെയർമാൻ ടി.സി.വി. ശ്രീനാഥ് ശശി സമരത്തിൻ്റെ പുരോഗതി വിവരിച്ചു, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം എം. സി. കമറുദ്ദീൻ എം മൂസ, നീലേശ്വരം 28ാം വാർഡ് കൗൺസിലർ എൻ.നദീറ, മുൻ നീലേശ്വരം പഞ്ചായത്ത് പ്രസിഡൻറ് കെ. വി. ദാമോദരൻ, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ അബ്ദുള്ള പടന്നക്കാട്, പ്രസിഡൻ്റ് രാജേഷ്, ഫ്രൈഡേ ക്ലബ് അംഗം ഇസ്മായിൽ കബർദാർ, വനിതാ ലീഗ് മുനിസിപ്പൽ പ്രസിഡൻറ് നസീമ അഷറഫ്, വനിതാ ലീഗ് മണ്ഡലം സെക്രട്ടറി ഷമീമ , മുൻ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻറ് മലപ്പിൽ സുകുമാരൻ, കോൺഗ്രസ് നേതാവ് സതീഷ് കരിങ്ങാട്ട്, കെ. കെ. കുമാരൻ, ടി. കെ. സുരേഷ്, പത്മരാജൻ ഐങ്ങോത്ത്, വി. വി. നാരായണൻ എന്നിവർ സംസാരിച്ചു. സമര സമിതി കൺവീനർ ഡി രാജൻ സ്വാഗതവും ട്രഷറർ മഹമൂദ് കോട്ടായി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *