പെരിയ: ദേശീയപാതയിൽ പുല്ലൂർ ചാലിങ്കാലിൽ കൂട്ടവാഹന അപകടം.
മൂന്നു കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് ചാലിങ്കാലിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ടോൾ ബൂത്തിന്സമീപത്താണ്അപകടം.കാഞ്ഞങ്ങാട്
രജിസ്ട്രേഷനുള്ള മൂന്ന് കാറുകളാണ് അപകടത്തിൽപ്പെട്ടത്.
ഒരു ഇന്നോവ കാറും മാരുതി എക്സ്പ്രസോ കാറും ആൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അമിതവേഗതയാണ് നേരിട്ടുള്ള കൂട്ടിയിടിക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ നാലുവരെയും ഓടിക്കൂടിയ നാട്ടുകാരാണ് വാഹനങ്ങളിൽ നിന്ന് പുറത്തെടുത്ത് കാഞ്ഞങ്ങാട്ട് വിവിധ ആശുപത്രികളിൽ എത്തിച്ചത്.










Leave a Reply