ചാമുണ്ഡിക്കുന്ന് ശ്രീ വിഷ്ണുമൂർത്തി ചാമുണ്ഡി ദേവസ്ഥാനത്ത് ഒറ്റക്കോല മഹോത്സവം 2027 ജനുവരി 9,10 തിയ്യതി കളിൽ

ചാമുണ്ഡിക്കുന്ന് ശ്രീ വിഷ്ണുമൂർത്തി ചാമുണ്ഡി ദേവസ്ഥാനത്ത് ഒറ്റക്കോല മഹോത്സവം 2027 ജനുവരി 9,10 തീയതികളിൽ മഹോത്സവം നടത്താൻ തീരുമാനിച്ചു.ഒറ്റക്കോല മഹോത്സവത്തിന്റെ ഭാഗമായി നാൾ മരം മുറിക്കുന്ന ചടങ്ങ് ചൊവാഴ്ച രാവിലെ 9.30ന് ക്ഷേത്രത്തിൽ നടക്കും ക്ഷേത്രത്തിൽ ചേർന്ന യോഗത്തിലാണ് തീയതി കുറച്ചത്.ആഘോഷകമ്മിറ്റി ചെയർമാൻ മോഹൻകുമാർ കാര്യങ്ങൾ അവതരിപ്പിച്ചു. സീതാറാം സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ കെ കെ വേണുഗോപാൽ, ബാലകൃഷ്ണൻ ആശംസകൾ അറിയിച്ചു സംസാരിച്ചു.കിഷോർ, തെയ്യം കലാകാരന്മാർ ,ആഘോഷ കമ്മിറ്റി അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.വിനയൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *