സ്കൂൾതല കായികമേളയും അനുമോദനവും സംഘടിപ്പിച്ചു.

കരിന്തളം:കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂളിൽ സ്കൂൾതല കായികമേളയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും എംബിബിഎസ് ആദ്യ അലോട്ട്മെൻ്റിൽ തന്നെ സ്റ്റേറ്റ് കോട്ടയിൽ അഡ്മിഷൻ ലഭിച്ച ലയരാജനുള്ള അനുമോദനവും സംഘടിപ്പിച്ചു.ബ്ലൂ, ഗ്രീൻ, റെഡ് എന്നീ മൂന്നു ഗ്രൂപ്പുകളായാണ് കുട്ടികൾ മത്സര രംഗത്തിറങ്ങിയത്.പരിപാടി മുൻ ഇന്ത്യൻ വോളിബോൾ താരം സി കെ രതീഷ് ഉദ്ഘാടനം ചെയ്തു.ലയ രാജനുള്ള സ്നേഹ ഉപഹാരവും അദ്ദേഹം നൽകി.പിടിഎ പ്രസിഡൻറ് വി വി രാജമോഹൻ അധ്യക്ഷത വഹിച്ചു.പിടിഎ വൈസ് പ്രസിഡണ്ട് വികെ ഗിരീഷ്,എം പി ടി എ പ്രസിഡണ്ട് മിനി രാജു എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ സജി പി ജോസ് സ്വാഗതവും കെ വി സുജിത്ത് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *