ജോലി ചെയ്തതിന്റെ കൂലി ചോദിച്ച വയറിങ് മാനെ വീട്ടുടമ മർദ്ദിച്ചു.

കാഞ്ഞങ്ങാട്: ജോലി ചെയ്തതിന്റെ കൂലി ചോദിച്ച വയറിങ് മാനെ വീട്ടുടമ മർദ്ദിച്ചു. കൊളവയലിലെ ഇട്ടമ്മൽ വി കെ ഹൗസിൽ കുഞ്ഞഹമ്മദിന്റെ മകൻ സക്കരിയയെ( 41 )യാണ് വടകര മുക്ക് മീനാ പീസിലെ ഹനിസ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. അനീഷ് നിർമിക്കുന്ന വീടിന്റെ വയറിങ് ജോലികൾ നടത്തുന്നത് സക്കറിയയാണ്. കഴിഞ്ഞദിവസം പണിയെടുത്തതിന്റെ കൂലി ചോദിച്ചപ്പോഴാണ് സക്കരിയയെ ഹനീസ് ആക്രമിച്ചത് സംഭവത്തിൽ ഹനീസിനെതിരെ പോലീസ് കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *