ചുള്ളിക്കര : ‘ ഖൽബിലുണ്ട് എന്റെ നബി’ എന്ന ശീർഷകത്തിൽ സംസ്ഥാനത്തെ വിവിധ സോൺ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന മീലാദ് റാലിയുടെ ഭാഗമായി, കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രൗഢഗംഭീരമായ മീലാദ് റാലി ഇന്ന് നടക്കും.
വൈകുന്നേരം 4 മണിക്ക് പുതിയകോട്ട മഖാം പരിസരത്ത് നടക്കുന്ന സിയാറത്തോടെയാണ് റാലിക്ക് തുടക്കമാകുന്നത്.
തുടർന്ന് കാഞ്ഞങ്ങാട് നഗരം ചുറ്റി നീങ്ങുന്ന ഘോഷയാത്ര തെക്കേപ്പുറത്ത് വെച്ച് സമാപിക്കും.
വർണ്ണശബളമായ ദഫ് മുട്ട്, സ്കൗട്ട് എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന റാലിയിൽ നൂറുകണക്കിന് വിശ്വാസികൾ അണിനിരക്കും. റാലിയുടെ വിജയകരമായ നടത്തിപ്പിനായി കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ് എസ്.എസ്.എഫ് നേതാക്കൾ നേതൃത്വം നൽകും. റാലിക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.












Leave a Reply