ബന്തടുക്ക:ഖല്ബിലുണ്ട് എന്റെ നബി’ എന്ന ശീര്ഷകത്തില് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി സോണ് തലങ്ങളില് സംഘടിപ്പിക്കുന്ന മീലാദ് റാലികളുടെ ഭാഗമായി ഉദുമ സോണ് കമ്മിറ്റി സംഘടിപ്പിച്ച മീലാദ് റാലി സമാപിച്ചു.ബന്തടുക്കയെ പുളകമണിയിച്ച റാലിയില് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് നേതാക്കളും പ്രവര്ത്തകരും മഹല്ല് ജമാഅത്ത് ഭാരവാഹികളും പൊതുജനങ്ങളുംഅണിനിരന്നു.സയ്യിദ് ശംസുദ്ദീന് തങ്ങള് സോണ് പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല് ഖാദിര് സഖാഫിക്ക് പതാക കൈമാറി ഉദ്ഘാടനം നിര്വഹിച്ചു.
ഏണിയടി മഖാം സിയാറത്തോടെ ആരംഭിച്ച മീലാദ് റാലി ബന്തടുക്ക ടൗണില് സമാപിച്ചു. കാട്ടിപ്പാറ അബ്ദുല് ഖാദിര് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്മാന് എന് എ മുഹമ്മദ് കുഞ്ഞി കുറ്റിക്കോല് അധ്യക്ഷത വഹിച്ചു.
ഹസൈനാര് സഖാഫി കുണിയ, അശ്റഫ് കരിപ്പൊടി, സുലൈമാന് മുസ്ലിയാര് പടുപ്പ്, അലി പൂച്ചക്കാട്, സി ഇ മുഹമ്മദ് കുഞ്ഞ്, ഹാരിസ് പി വി, മുഹ്യദീന് പനേര, ബേത്തലം മുഹമ്മദ് കുഞ്ഞി, സി എ മുഹമ്മദ് കുഞ്ഞി, എ ബി ശാഫി, ഉമര് ബാവ, ആമു തോട്ടം, കെ വി മുഹമ്മദ് ഹനീഫ് കല്ലിങ്കാല്, അബ്ദുല് അസീസ് സൈനി, റഹീം കരിവേടകം, മൂസ മൗലവി ബേഡകം,
എസ് വൈ എസ് സോണ് നേതാക്കളായ മുനീര് ഹിമമി മാണിമൂല, റാശിദ് കല്ലടക്കുറ്റി, ഇര്ശാദ് തെക്ക്പുറം, ശബീര് അലി, നാസര് സുഹ്രി, റഫീഖ് സഖാഫി, ഇസ്മായില് ബദവി കുറ്റിക്കോല്, സലീം സൈനി, ഫസൽ മൗലവി ,അബ്ദുല് ഹക്കീം അംജദി, നേതൃത്വം നല്കി.











Leave a Reply