പിറന്നാൾ ദിനത്തിൽ പൂത്തക്കാൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ബിരിയാണി നൽകി കുടുംബം

മടിക്കൈ: അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന പൂത്തക്കാൽ ഗവ. യു.പി. സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് പിന്തുണയുമായി പിറന്നാൾ ദിനത്തിൽ മുഴുവൻ കുട്ടികൾക്കും ബിരിയാണി നൽകി കുടുംബം മാതൃകയായി.പൂത്തക്കാലിലെ വ്യാപാരി അബൂബക്കർ ഹാജിയാണ് സ്കൂളിലെ പൂർവ്വ വിദ്യാർഥിയായ മകളുടെ മകളുടെ ജന്മദിനത്തോടനുബന്ധിച്ച് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകിയത്.അക്കാദമിക മികവിനൊപ്പം കുട്ടികൾക്ക് മികച്ച ഉച്ചഭക്ഷണം ഉറപ്പാക്കേണ്ടത് വിദ്യാലയത്തിന്റെ ഉത്തരവാദിത്വമാണെന്നും ജനകീയ കൂട്ടായ്മയിലൂടെ അത് സാധ്യമാണെന്നും സ്കൂൾ അധികൃതർ പറഞ്ഞു. വരും മാസങ്ങളിലും ഇതുപോലെ മികച്ച ഭക്ഷണം കുട്ടികൾക്ക് നൽകുന്നതിനുള്ള ഒരുക്കത്തിലാണ് സ്കൂൾ.

ഹെഡ്മാസ്റ്റർ എം. രമേശൻ, പി.ടി.എ. പ്രസിഡന്റ് എം. സതീശൻ, എസ്.എം.സി. ചെയർമാൻ കെ. ജനാർദ്ദനൻ, മദർ പി.ടി.എ. പ്രസിഡന്റ് സരിത തിയർപാലം, സീനിയർ അസിസ്റ്റന്റ് വി. രാജേഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സ്കൂൾ അധ്യാപകർ, പി.ടി.എ. കമ്മിറ്റി അംഗങ്ങൾ, വികസന സമിതി അംഗങ്ങൾ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *