രാജപുരം: സത്യസന്ധതയുടെയും നന്മയുടെയും മാതൃക തീർത്ത് രണ്ട് സ്കൂൾ വിദ്യാർത്ഥികൾ. രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അശ്വജിത്ത്, അശ്വൻ രാജ് എന്നിവരാണ് കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികെ ഏൽപ്പിച്ച് നാടിന് അഭിമാനമായത്.
ജി.പി.എം.എച്ച് ബോയ്സ് ഹോസ്റ്റലിൽ താമസിക്കുന്ന ഇവർ, രാവിലെ സ്കൂളിലേക്ക് പോകുന്ന വഴിയാണ് വഴിയിൽ കിടന്ന് പണം കണ്ടെത്തുന്നത്. ഒരു നിമിഷം പോലും ആലോചിക്കാതെ ഇരുവരും പണം സുരക്ഷിതമായി രാജപുരം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
പണം നഷ്ടപ്പെട്ടതറിഞ്ഞ് പരിഭ്രാന്തരായി നിന്ന രാജപുരം പാലങ്കല്ല് സ്വദേശി തോമസ്, പിന്നീട് പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് അവിടെയെത്തി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾ നേരിട്ട് തോമസിന് പണം കൈമാറി. കുട്ടികളുടെ മാതൃകാപരമായ ഈ പ്രവൃത്തിയെ പോലീസുകാർ അഭിനന്ദിച്ചു.












Leave a Reply