ജില്ലയിലെ സ്കൂൾ കായിക അധ്യാപകരുടെ യോഗം ചേർന്നസ്കൂൾ കായികരംഗത്തെ മികവിന് ദീർഘകാല പദ്ധതികൾ

ജില്ലയിലെ സ്കൂൾ കായിക അധ്യാപകരുടെ യോഗം ചേർന്നസ്കൂൾ കായികരംഗത്തെ മികവിന് ദീർഘകാല പദ്ധതികൾ തയ്യാറാക്കും
ജില്ലയിലെ സ്കൂൾ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച നേട്ടം കൈവരിക്കുന്നതിനുമായി ദീർഘകാല പദ്ധതികൾ തയ്യാറാക്കണമെന്ന് നിർദ്ദേശിച്ചു. സ്കൂൾതല കായികപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും മികച്ച കായികതാൽപര്യമുള്ള കുട്ടികളെ ചെറുപ്പം മുതലേ കണ്ടെത്തി പ്രത്യേക പരിശീലനം നൽകുന്നതിനുമുള്ള നടപടികൾ യോഗം ചർച്ച ചെയ്തു.
യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ റഫീഖ്, സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ ജില്ലാ കോർഡിനേറ്റർ പ്രീതിമോൾ, ജില്ലാ സെക്രട്ടറി ബിജു, ജില്ലാ സാമൂഹികനീതി ഓഫീസർ ആര്യ പിരാജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്കുമാർ, വിവിധ ഉപജില്ലകളിലെ കായിക അധ്യാപകർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *