സംസഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന ജേഴ്‌സി പ്രകാശനം ചെയ്തു

കാസറഗോഡ് : സംസഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്ത്
നൽകുന്ന ജേഴ്‌സിയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം നിർവഹിച്ചു.മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും ചേർന്ന് ജേഴ്സി ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് സോയ കെ കെ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഇർഫാന ഇക്ബാൽ, റീന തോമസ്,കെ കൃഷ്ണൻ ഒക്ലാവ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.ജില്ലാപഞ്ചായത്ത്‌ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മനു സ്വാഗതവും ജില്ലാപഞ്ചായത്ത്‌ സെക്രട്ടറി ബിജു എസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *