ഭാര്യ പിണങ്ങിപ്പോയ മനോവിഷമത്തിൽ ഗൃഹനാഥൻ ജീവനൊടുക്കി

 

കുറ്റിക്കോൽ: ഭാര്യ പിണങ്ങിപ്പോയതിലുള്ള മനോവിഷമത്തിൽ ഗൃഹനാഥനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.കരിവേടകം തങ്കയത്തടുക്കം ചൂരനോലിക്കൽ വീട്ടിൽ ബിജു (48) ആണ് മരിച്ചത്.ബിജു താമസിച്ചിരുന്ന വീടിന്റെ ഹാളിൽ ആസ്ബറ്റോസ് ഷീറ്റ് പാകിയ ഇരുമ്പു കമ്പിയിൽ കയറിൽ കെട്ടി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പറയുന്നു. സംഭവത്തിൽ ബേഡകം പോലീസ് കേസെടുത്തു
ഭാര്യ : മിനി. മക്കൾ : ഷോബിൻ ബിജു, സാനിയ ബിജു

Leave a Reply

Your email address will not be published. Required fields are marked *