പിക്കപ്പ് വാൻ ഡ്രൈവറെ ഭാര്യവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

നീലേശ്വരം: പിക്കപ്പ് വാൻ ഡ്രൈവറെ ഭാര്യവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാനൂരി സ്വദേശിയായ രഞ്ജിത്ത് എന്ന അമ്പു (35)വിനെയാണ് നീലായിലെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവർ താമസിച്ചിരുന്ന വീടിന് സമീപമുള്ള പഴയ വീട്ടിലാണ് രഞ്ജിത്തിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, മരണത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതായും വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *